കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതി ഡോ ഹാരി അബ്ദുല്‍ അസീസ് അറസ്റ്റില്‍. മസ്‌കറ്റില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഹാരിയെ എമിഗ്രേഷന്‍ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ 90 ാം പ്രതിയാണ് ഹാരി. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഹാരിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതില്‍ ഉള്‍പ്പെട്ട ഒരു എസ്.ഐയെ നേരത്തെ പിടികൂടിയിരുന്നു. ഇയാളോടൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിച്ച പാലക്കാട് സ്വദേശിയായ നിസാര്‍ എന്നയാളെ ഇനിയും പിടികൂടാനുണ്ട്.
സുബൈദ എന്ന ഇടനിലക്കാരിയാണ് ഹാരിക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചത്. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന ഹാരി പിന്നീട് സൗദി ദമാമിലെ ആസ്പത്രിയില്‍ ജോലിക്കായി പോയി.
Discussion about this post