ന്യൂഡല്‍ഹി: പ്രശസ്ത അഭിഭാഷകനും ലോക്‌പാല്‍ ബില്‍ സമിതിയിലെ പൊതുസമൂഹ പ്രതിനിധികളിലൊരാളുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിക്ക് എതിര്‍വശത്തുള്ള തന്റെ ചേംബറില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റു. ശ്രീറാം സേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന രണ്ട് യുവാക്കള്‍ ഭൂഷണിന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. കാശ്‌മീരിനെ സംബന്ധിച്ച് ഭൂഷണ്‍ നടത്തിയ പരാമര്‍ശമാണ് യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് കസേരയിലിരിക്കുകയായിരുന്ന ഭൂഷണ്‍ തറയിലേക്ക് വീണു. ഉടന്‍ തന്നെ ഓഫീസിലെ മറ്റു ജീവനക്കാരെത്തി യുവാക്കളെ തടഞ്ഞു. അക്രമികളില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്‌തിട്ടുണ്ട്.
Discussion about this post