തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നുകാണിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി കത്തയച്ചു. സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാര്‍ക്കാണ് ഡോക്ടര്‍മാര്‍ക്കെതിരെ വിജിലന്‍സ് റെയ്ഡ് നടത്തുമെന്ന മുന്നറിയിപ്പോടെ കത്തയച്ചിട്ടുള്ളത്.
ഡോക്ടര്‍മാര്‍ വീട്ടുപടിയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് എടുത്തുമാറ്റണമെന്നും ആസ്പത്രിയിലെ ഒ.പി, ഐ.പി വിഭാഗങ്ങളില്‍ ഇക്കാര്യം പരസ്യപ്പെടുത്തണമെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. വീട്ടിലോ മറ്റിടങ്ങളിലോ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സൂപ്രണ്ടുമാരോട് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post