പുലരിയുടെ തണുപ്പിനും രാവിന്റെ നിലാവിനും ഇനി ഓണത്തിന്റെ മധുരം. പൂക്കളുടെ നിറങ്ങളിലും സുഗന്ധത്തിലും സമൃദ്ധിയുടെ പ്രതീക്ഷകളെ തേടുന്ന മലയാളികള്‍ മാവേലിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
ഇനി വസന്തത്തിന്റെ പത്തു നാള്‍. ഓണത്തിന്റെ വരവറിയിച്ച് പാടത്തും പറമ്പിലും തുമ്പ പൂക്കള്‍ മിഴിതുറന്നു. പൂക്കുടയുമായി എത്തുന്ന ചങ്ങാതി കൂട്ടത്തെ കാത്ത്. മുറ്റത്തെ ചാണകം മെഴുകിയ കളത്തില്‍ ഇനി തുമ്പപ്പൂവിന്റെ പരിശുദ്ധിയും നൈര്‍മല്യവും വിടരും. പിന്നീടങ്ങോട്ട് നിറക്കൂട്ടൊരുക്കി തെച്ചിയും മന്താരവും ശംഖുപുഷ്‌പവും, ചെമ്പരത്തിയും എത്തും.
ഒരു പട്ടണമായി വളരുന്ന കേരളത്തില്‍ അന്യമാകുന്ന നാട്ടിന്‍പുറങ്ങളിലൊഴികെ പലയിടത്തും
തമിഴ്‌നാട്ടില്‍ നിന്നും മറ്റുമെത്തിക്കുന്ന പൂക്കളാണ് പൂക്കളമൊരുക്കാന്‍ ആശ്രയമാകുന്നത്. മറുനാടന്‍ പൂക്കളാണ് ഓണം മറക്കാത്ത മലയാളിയുടെ ഫ്‌ളാറ്റ് തറകളിലും മറ്റും ഓണച്ചമയമൊരുക്കുന്നത്. പൂവിപണിയുടെ ഉണര്‍വിനിടെ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പൂക്കളുടെ വിലയില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.
Discussion about this post