കാസര്‍കോട്: കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം ആവശ്യമാണ്. ഗൂഢാലോചന പുറത്തുവന്നാല്‍ ജയരാജന്‍മാരും പിണറായിയും കേസില്‍ പ്രതികളാകുമെന്നും സുധാകരന്‍ പറഞ്ഞു.
മറിച്ചാണെങ്കില്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. എം.വി. രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞത് താനാണ് പക്ഷെ താനോ രാഘവനോ അല്ല വെടിവച്ചത്. പണ്ട് സി.പി.എമ്മിലുണ്ടായിരുന്ന പലരും ഇപ്പോള്‍ തങ്ങളുടെ കൂടെയുണ്ടെന്നും അവരുടെ മൊഴി കൂടി പുറത്തുവന്നാല്‍ പിണറായിയും ജയരാജന്‍മാരും കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.
Discussion about this post