തിരുവനന്തപുരം: നിയമസഭയില്‍ വെളളിയാഴ്ച നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ദൃശ്യങ്ങളടങ്ങിയ സിഡി മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു. വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്പീക്കറുടെ ചെയറിനെ വലയം ചെയ്തു നില്‍ക്കവേ ജെയിംസ് മാത്യുവും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചെയറിന് അടുത്തെത്തി രോഷാകുലരായി സംസാരിക്കുന്നതാണ് ദൃശ്യങ്ങള്‍. സഭയില്‍ ഇന്നു നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post