തിരുവനന്തപുരം : കോഴിക്കോട്ട് എസ്എഫ്‌ഐ സമരത്തിനിടെ നടന്ന വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചട്ടം ലംഘിച്ചാണ് രാധാകൃഷ്ണ പിള്ള വെടിവെച്ചത്. സര്‍ക്കാര്‍ ഇത് നിസ്സാരവല്‍ക്കരിച്ചു. ഇപ്പോഴത്തെ നടപടി തൃപ്തികരമല്ല. രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് നജ്മലിന്റെ ഭാര്യയാണ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും വി.എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post