തിരുവനന്തപുരം: തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണ പിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. ജയില്‍ ചട്ടങ്ങളുടെ 81-ാം വകുപ്പും 27-ാം ഉപവകുപ്പുമാണ് പിള്ള ലംഘിച്ചത്. സ്വകാര്യ ചാനല്‍ പ്രതിനിധിയോടു മൊബൈല്‍ ഫോണില്‍ സംസാരിച്ചതും കുറ്റകരമാണ്. ബന്ധുക്കളെയും മറ്റും മൊബൈല്‍ ഫോണില്‍ വിളിച്ചതായി തെളിഞ്ഞു. ആശുപത്രിയിലെ ഫോണും പിള്ള ഉപയോഗിച്ചതായി തെളിഞ്ഞുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Discussion about this post