തിരുവനന്തപുരം: കിളിരൂര്‍ കേസ് പുനരന്വേഷിക്കണമെന്നു ശാരിയുടെ പിതാവ് സുരേന്ദ്രന്‍. കേസിലെ വിഐപികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാരി മരിച്ച ശേഷം 17 കാര്യങ്ങള്‍ വിഎസ് അക്കമിട്ടു പറഞ്ഞിരുന്നു. പി.കെ.ശ്രീമതിയെയും പ്രധാന സാക്ഷിയാക്കണം. തോമസ് ചാണ്ടി എംഎല്‍എയെ പ്രതിയാക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നിവേദനം നല്‍കുമെന്നും ശാരിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കിളിരൂര്‍, കവിയൂര്‍ കേസുകള്‍ ഒന്നിച്ച് അന്വേഷിക്കണം. കിളിരൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട വിഐപി ബന്ധം സിബിഐ കോടതി പരിശോധിക്കേണ്ടതില്ലെന്നു ജഡ്ജി ടി.എസ്.പി. മൂസത് കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു.
Discussion about this post