തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി മുന്‍കൈയെടുത്ത് മതിയായ യോഗ്യതയില്ലാത്ത അഞ്ചു പേരെ ഐഎച്ച്‌ആര്‍ഡി പ്രിന്‍സിപ്പല്‍മാരായി നിയമിച്ചത് വിവാദമാകുന്നു. 2008 മാര്‍ച്ച് 22 നായിരുന്നു നിയമനം. പ്രൊഫസര്‍മാരായി നിയമനം ലഭിച്ച് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായിരുന്നു ഇവരില്‍ നാലു പേരുടെയും നിയമനം.
അടിയന്തരമായി പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഐഎച്ച്‌ആര്‍ഡി എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന മന്ത്രി മുന്‍കൈയെടുത്ത് നിയമനം നടത്തിയത്. എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയാല്‍മാത്രമേ ഇത്തരത്തില്‍ നിയമനം നടത്താന്‍ പാടുള്ളു. ഈ നടപടിക്രമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
അടിയന്തര സാഹചര്യമാണെങ്കിലും യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ് പ്രതികരിച്ചു. ഇത് സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post