Saturday, July 5, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ടി.എം.ജേക്കബ് അന്തരിച്ചു

by Punnyabhumi Desk
Oct 31, 2011, 05:49 pm IST
in കേരളം

കൊച്ചി: ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (61) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. അതുകൂടാതെ പ്രമേഹവുമുണ്ടായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും ആശുപത്രിയില് ഉണ്ടായിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം അറിഞ്ഞതോടെ വിവിധ മേഖലകളിലെ വ്യക്തികള്‍ ആസ്പത്രിയില്‍ എത്തി.

ഭാര്യ: ഡെയ്‌സി ജേക്കബ് (ഫെഡറല്‍ ബാങ്ക്, സീനിയര്‍ മാനേജര്‍). മക്കള്‍: അഡ്വ. അനൂപ് ജേക്കബ് (യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അമ്പിളി ജേക്കബ് (അസി. മാനേജര്‍, ഇന്‍കല്‍, തിരുവനന്തപുരം). മരുമക്കള്‍: അനില (ലക്ചറര്‍, ബി.പി.സി. കോളേജ്, പിറവം), ദേവ് (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, തിരുവനന്തപുരം). ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് കൂത്താട്ടുകുളം ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

ആദ്യമായി ടി.എം. ജേക്കബ് 1977ല്‍ 26-ാം വയസ്സില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നാണ്  നിയമസഭയിലെത്തുന്നത്. അഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു ജേക്കബ്. പിറവത്തുനിന്നും കോതമംഗലത്തുനിന്നും മാറിമാറി എട്ടുതവണ സഭയിലെത്തി. നാലു പ്രാവശ്യം മന്ത്രിയായി. 82-87 വിദ്യാഭ്യാസമന്ത്രിയായും 91-96ല്‍ ജലസേചന – സാംസ്‌കാരികമന്ത്രിയായും 2001-ല്‍ ജലസേചനമന്ത്രിയായും പ്രവര്‍ത്തിച്ചു.

ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച അംഗങ്ങളിലൊരാണ് അദ്ദേഹം. വിദ്യാഭ്യാസമന്ത്രിയായിരിക്കെ, നിയമസഭയില്‍ ചോദ്യത്തോരവേള മുഴുവന്‍ ഒറ്റചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കും മാത്രമായി പ്രമുഖ നേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട് റെക്കോഡിട്ടതും ജേക്കബ് തന്നെ. പ്രീഡിഗ്രി ബോര്‍ഡിനെപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ് ജേക്കബ് മറുപടി നല്‍കിയത്. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ നിയമസഭയില്‍ മറുപടി നല്‍കി വിസ്മയിപ്പിച്ചത് കേരള നിയമസഭയിലെ ആദ്യസംഭവമായിരുന്നു.

കേരള നിയമസഭയുടെ പരിഗണനയ്ക്കു വന്ന വിവിധ ബില്ലുകളിന്മേല്‍ ഏറ്റവും കൂടുതല്‍ ഭേദഗതികളവതരിപ്പിച്ച അംഗങ്ങളില്‍ ഒരാള്‍ ടി.എം. ജേക്കബാണ്. കേരളത്തില്‍ പതിനെട്ടു വയസ്സില്‍ വോട്ടവകാശം അനുവദിച്ചത് ടി.എം. ജേക്കബിന്റെ നിയമസഭാ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്.എറണാകുളം ജില്ലയിലെ തിരുമാറാടി താണിക്കുന്നേല്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകനായി 1950 സപ്തംബര്‍ 18നാണ് ജേക്കബ് ജനിച്ചത്. മണ്ണത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പഠനകാലത്തു തന്നെ കേരള കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.സി.യില്‍ ചേര്‍ന്നു. മാര്‍ ഇവാനിയോസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റായി തുടങ്ങി കെ.എസ്.സി. സംസ്ഥാന പ്രസിഡന്റ് വരെയായി. പിന്നീടു യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചു. 79-81ലും, 87-91ലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന് പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പുറമെ കേന്ദ്രത്തിന്റെ തീരസംരക്ഷണ നിയമംമൂലമുണ്ടായ പ്രശ്‌നങ്ങള്‍, റെയില്‍വേ സോണ്‍ പ്രശ്‌നം എന്നിവയെല്ലാം ആദ്യമായി ഏറ്റെടുത്തത് ജേക്കബായിരുന്നു. ഏറ്റവും മികച്ച പാര്‍ലമെന്റേറിയനുള്ള ഗാന്ധി അവാര്‍ഡ്, ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിക്കുള്ള പൊന്നറ ഫൗണ്ടേഷന്‍ പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനും ഭരണാധികാരിക്കുമുള്ള ദേശീയ ശ്രമവീര്‍ അവാര്‍ഡ്, പ്രവാസി മലയാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വിദേശമലയാളി പുരസ്‌കാരം, അമിക്കോസ് അവാര്‍ഡ് എന്നിവ ജേക്കബിനെ തേടിയെത്തിയ ബഹുമതികളില്‍ ചിലത് മാത്രമാണ്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies