കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എജിയും നൂറോളം അഭിഭാഷകരും സംസ്ഥാനത്ത് ഉള്ളപ്പോള്‍ കേസുകള്‍ വാദിക്കാന്‍ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
ഇതിന്റെ ചെലവ് ആരു വഹിക്കുമെന്നകാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഐസ്‌ക്രീം കേസില്‍ വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിനെക്കുറിച്ചാണ് ഹൈക്കോടതി പരാമര്‍ശം.
Discussion about this post