ന്യൂഡല്‍ഹി: കേരളകോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ജയില്‍ മോചനം നിയമ വിരുദ്ധമാണോയെന്നു സുപ്രീംകോടതി പരിശോധിക്കും. മോചനത്തിനെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അപേക്ഷയിലാണു സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. ഇതിനായി പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വി.എസിന്റെ അഭിഭാഷകനെ അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ അനുസരിച്ച് അപേക്ഷ നല്‍കാന്‍ അച്യുതാനന്ദനോട് ജസ്‌റ്റിസ്‌മാരായ പി.സദാശിവവും വി.എസ്.ചൗഹാനും ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
Discussion about this post