തൃശൂര്‍: ബാലകൃഷ്ണപിള്ളയുടെ മോചനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാലാണ് അഭിപ്രായപ്രകടനം നടത്താത്തതെന്നും സുധീരന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് നിര്‍ണായകമാണെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തുമെന്നും സുധീരന്‍ പറഞ്ഞു. ടി.എം.ജേക്കബിന് ജനപ്രീതിയുള്ള മണ്ഡലമാണ് പിറവമെന്നും അതുകൊണ്ടു തന്നെ യുഡിഎഫിന് തന്നെയാണ് വിജയസാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post