തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയെ ജയില്‍ മോചിതനാക്കിയ സംഭവത്തെക്കുറിച്ചു വിശദമായ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്കു കത്തു നല്‌കി.
അഴിമതിക്കേസില്‍ ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടയാളും ജയില്‍ വാസത്തിനിടെ സ്വഭാവദൂഷ്യത്തിനു താക്കീത് ചെയ്യപ്പെട്ടയാളും നിരവധി പ്രതികൂല പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളയാളുമായ ബാലകൃഷ്‌ണപിള്ളയെ തെറ്റായിട്ടാണു ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു വി.എസ്. കത്തില്‍ ചൂണ്‌ടിക്കാട്ടി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 അനുസരിച്ചു നല്ല നടപ്പുകാരും പ്രതികൂല പരാമര്‍ശങ്ങള്‍ക്കു വിധേയരായിട്ടില്ലാത്തവരുമായ തടവുകാര്‍ക്കു ശിക്ഷാ കാലാവധിയില്‍ ഇളവനുവദിച്ചുകൊണ്ടു കഴിഞ്ഞ മാസം 24 നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇടമലയാര്‍ ഉത്തരവില്‍ പറയുന്നതുപോലെ നല്ലനടപ്പുകാരും പ്രതികൂല പരാമര്‍ശങ്ങള്‍ക്കു വിധേയരായിട്ടില്ലാത്തവരുമായ തടവുകാരെ വിട്ടയയ്‌ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ ബാലകൃഷ്‌ണപിള്ളയുടെ വിട്ടയയ്‌ക്കല്‍ പരിശോധിക്കണമെന്നും അപ്രകാരം ചെയ്‌താല്‍ ഈ ലിസ്റ്റ് പുനഃപരിശോധനയ്‌ക്കു വിധേയമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post