ന്യൂഡല്‍ഹി: മുംബൈ ആക്രമണക്കേസില്‍ കോടതി വധശിക്ഷ വിധിച്ച അജ്മല്‍ കസബ് തീവ്രവാദിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റുക തന്നെ വേണമെന്നും പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. മാലെദ്വീപില്‍ സാര്‍ക്ക് ഉച്ചകോടിക്കെത്തിയപ്പോഴായിരുന്നു റഹ്മാന്‍ മാലിക്കിന്റെ ഈ അഭിപ്രായപ്രകടനം.
മുംബൈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക് ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദിഷ്ട ഇന്ത്യ സന്ദര്‍ശനവും തെളിവുകള്‍ ശേഖരിച്ച് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടും ആക്രമണത്തിലെ കുറ്റക്കാരുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് പോകുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 26/11 ആക്രമണത്തിന് ശേഷം കസബ് പാക് പൗരനാണെന്ന വസ്തുത ആദ്യം നിഷേധിച്ച പാക് ഭരണകൂടം പക്ഷേ 2009 ജനവരിയില്‍ ഇത് തിരുത്തി. മുംബൈ ഹൈക്കോടതിയാണ് കസബിന് വധശിക്ഷ വിധിച്ചത്.
Discussion about this post