Tuesday, February 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പച്ചക്കറിയുടെ വിലവര്‍ധന തടയാനായി 600 ന്യായവില പച്ചക്കറി സ്റ്റാളുകള്‍

by Punnyabhumi Desk
Nov 16, 2011, 05:09 pm IST
in കേരളം

സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം

തിരുവനന്തപുരം:  സംസ്ഥാനത്തെ പച്ചക്കറിയുടെ വിലവര്‍ധന തടയാനായി 600 ന്യായവില പച്ചക്കറി സ്റ്റാളുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സ്യൂമര്‍ഫെഡ് 400 ഉം ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലും സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷനും ചേര്‍ന്ന് 200ഉം ന്യായവില സ്റ്റാളുകളാണ് തുടങ്ങുക. ഇതില്‍ പത്ത് സ്റ്റാളുകളില്‍ പച്ചക്കറി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. ഹൗസിങ് ബോര്‍ഡ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വായ്പകളുടെ തിരിച്ചടവിനാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കെ.ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമെ കാര്‍ഷിക വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാനും വായ്പകള്‍ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് പലിശയുടെ പത്ത് ശതമാനം തിരിച്ചുനല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ വയനാട്ടിലെ വാണിജ്യ, സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് ഒരു പ്രത്യേക സംസ്ഥാനതല ബാങ്കിങ് കമ്മിറ്റി രൂപവത്കരിക്കുക, സഹകരണ ബാങ്കുകളുടെ ഒരു യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കുക, ഇതില്‍ നബാര്‍ഡിനെയും പങ്കെടുപ്പിക്കുക, കാര്‍ഷിക കടാശ്വാസ കമ്മീഷന് അപേക്ഷ നല്‍കാനുള്ള കാലാവധി 2011 ഒക്‌ടോബര്‍ 31വരെയാക്കുക, ന്യായമായ താങ്ങുവില പ്രഖ്യാപിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സംഭരിക്കാനും വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, വയനാട് ജില്ലയിലും നെല്ല് സംഭരണം ആരംഭിക്കുക, കൃഷിമന്ത്രി ചെയര്‍മാനും ജില്ലയിലെ മന്ത്രിയും എം.എല്‍.എ.മാരും അംഗങ്ങളുമായ പ്രത്യേക സമിതി രൂപവത്കരിക്കുക, കര്‍ഷകമിത്ര സമിതികള്‍ രൂപവത്കരിക്കുകയും ദേശീയ തൊഴിലുറപ്പ് പദ്ധതില്‍ കാര്‍ഷികപ്രവൃത്തികള്‍ ഉള്‍പ്പെടുത്തുക വന്യമൃഗശല്ല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമെ വയനാട്ടിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies