ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ രജൗറി ജില്ലയില്‍ ആയുധധാരികളായ ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടിക്ക് കനത്ത മഴ തടസം സൃഷ്‌ടിക്കുന്നു. ജില്ലയില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടിവയ്‌പ് തുടരുകയാണ്. ശനിയാഴ്ചയാണ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി ജില്ലയില്‍ ആരംഭിച്ചത്.
ജമ്മുവിന് 180 കിലോമീറ്റര്‍ വടക്ക് തന്ന മന്‍ഡി പ്രദേശത്ത്‌വച്ച് മേജര്‍ എസ്.കെ.മഹാപത്രയുടെ നേതൃത്വത്തിലുള്ള സൈനിക സംഘത്തെ വനത്തിനുള്ളില്‍ പതിയിരുന്ന ഭീകരര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മേജര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസത്തെ പോരാട്ടത്തില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്‌തു. പോരാട്ടം നടത്തുന്ന ഭീകരര്‍ ലാഷ്കര്‍-ഇ-തയിബ അംങ്ങളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്‌പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Discussion about this post