മുംബൈ: ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതോടെ ജൂലായ് മാസത്തില്‍ മൊത്തവില സൂചിക 9.97 ശതമാനമായി കുറഞ്ഞു. ജൂണില്‍ ഇത് 10.55 ശതമാനമായിരുന്നു. പണപ്പെരുപ്പം 10.39 ശതമാനമാവുമെന്നായിരുന്നു നിരീക്ഷകരുടെ അനുമാനം. ജൂണ്‍ വരെയുളള നാലു മാസക്കാലയളവില്‍ പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ തുടരുകയായിരുന്നു.
ഭക്ഷ്യ വില സൂചിക ജൂലായില്‍ 10.29 ശതമായി കുറഞ്ഞു. അതേസമയം ഇന്ധന വില സൂചിക 14.29 ശതമാനമായി വര്‍ധിച്ചു. ഉത്പന്ന നിര്‍മാണ മേഖലയിലെ പണപ്പെരുപ്പം 6.15 ശതമാനമായി.
ജൂലായില്‍ ഉളളി വില 6.85 ശതമാനമായി കുറഞ്ഞു. ഭക്ഷ്യ എണ്ണയുടെ വില മുന്‍ വര്‍ഷം ഇതേ മാസത്തേതില്‍ നിന്ന് 0.34 ശതമാനമായും കുറഞ്ഞു. ഉരുളക്കിഴങ്ങിന് വില 44 ശതമാനം കുറഞ്ഞതോടെ പച്ചക്കറി വില 14 ശതമാനം താഴ്ന്നു.
Discussion about this post