സന്നിധാനം: ശബരിമലയില്‍ ഡ്യൂട്ടിയ്ക്കിടെ എക്‌സൈസ് ഗാര്‍ഡ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി മുരളീധരന്‍ നായരാണ് മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മുരളീധരന്‍നായരെ നെഞ്ചുവേദനയെ തുടര്‍ന്ന് ഞായറാഴ്ച്ച രാത്രിയാണ് പമ്പയിലുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെയോടെയായിരുന്നു മരണം.
Discussion about this post