ശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജ 27-ന് ഉച്ചകഴിഞ്ഞ് ഒന്നിനും 1.30-നും മധ്യേ നടക്കും. തന്ത്രി കണ്ഠരര് മഹേശ്വര് മുഖ്യകാര്‍മികത്വം വഹിക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ 1972-ല്‍ നടയ്ക്കുവച്ച 420 പവന്‍ തൂക്കംവരുന്ന തങ്കഅങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുന്നത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി 23നു രാവിലെ 6.30ന് പ്രത്യേകം തയാറാക്കിയ രഥത്തില്‍ ശബരിമലയിലേക്കു പുറപ്പെടും. 26ന് ഉച്ചയ്ക്ക് തങ്കഅങ്കി രഥം പമ്പയിലെത്തും. തുടര്‍ന്ന് ഘോഷയാത്രയായി വൈകുന്നേരം അഞ്ചിനു ശരംകുത്തിയിലും ആറോടെ സന്നിധാനത്തുമെത്തും. അന്നേദിവസം ദീപാരാധന തങ്കഅങ്കി ചാര്‍ത്തിയാണ് നടക്കുന്നത്.27നു രാത്രി 11.45ന് അടയ്ക്കുന്ന നട മകരവിളക്കു മഹോത്സവത്തിനായി 30നു വൈകുന്നേരം അഞ്ചിനു തുറക്കും.
Discussion about this post