Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജല അതോറിറ്റിയില്‍ കോഴവാങ്ങി നിയമനം

by Punnyabhumi Desk
Jun 28, 2010, 11:39 am IST
in കേരളം, മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ജല അതോറിറ്റിയില്‍ ആര്‍എസ്‌പി നേതാവിന്റെ നേതൃത്വത്തില്‍ കോഴവാങ്ങി താല്‍കാലിക നിയമനം. ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പിഎസ്‌സി ലിസ്‌റ്റ്‌ നോക്കുകുത്തിയാക്കിയാണ്‌ അഴിമതി നിയമനം. 5000 രൂപ കൈക്കൂലി വാങ്ങിയ ആര്‍എസ്‌പി സംസ്‌ഥാനകമ്മിറ്റി അംഗം, കണ്ണന്‍ നായര്‍ എന്നയാള്‍ക്ക്‌ പമ്പ്‌ ഓപ്പറേറ്ററായി ജോലി ശരിയാക്കിക്കൊടുത്തു.
ആലപ്പുഴ ടൗണിലെ പാട്ടുകുളം പമ്പ്‌ ഹൗസില്‍ ഇത്തരത്തില്‍ താല്‍ക്കാലിക നിയമനം കിട്ടുമെന്ന സൂചനയിലാണ്‌ ജോലിക്കായി ശ്രമിച്ചത്‌. 200 രൂപ ദിവസക്കൂലിയ്‌ക്ക്‌ ആറു മാസത്തേയ്‌ക്കാണ്‌ ജോലി. വേണ്ട സമയത്ത്‌ മോട്ടോര്‍ ഓണ്‍ ചെയ്യുകയും ഓഫ്‌ ചെയ്യുകയും വേണം, ക്ലോറിന്‍ കലക്കണം. ഇതാണ്‌ ചെയ്യേണ്ട ജോലി. നിയമനത്തിനായി സമീപിക്കേണ്ട ഇടനിലക്കാര്‍ വഴി പോയ കണ്ണന്‍ നായര്‍ എത്തിച്ചേര്‍ന്നത്‌ ആര്‍എസ്‌പി സംസ്‌ഥാനകമ്മിറ്റി അംഗവും യുടിയുസി ആലപ്പുഴ ജില്ലാസെക്രട്ടറിയുമായ ചന്ദ്രന്റെ വീട്ടില്‍.
പമ്പ്‌്‌ ഹൗസുകളില്‍ ഒഴിവില്ലെന്ന്‌ നേതാവ്‌ ആദ്യമേ ബലം പിടിച്ചു. അത്യാവശ്യമാണെന്നു പറഞ്ഞപ്പോള്‍ സ്വരം മാറി. നേതാവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ജലഅതോറിറ്റി ഓഫീസിലെത്തി. ഒരു ഉദ്യോഗസ്‌ഥയെ കണ്ടു. കാര്യങ്ങളൊക്കെ നേതാവ്‌ പറഞ്ഞിട്ടുണ്ടെന്നും ഉടന്‍ ജോലി തരപ്പെടുമെന്നും ഈ ഉദ്യോഗസ്‌ഥ ഉറപ്പു നല്‍കി. ജോലി ഉറപ്പായപ്പോള്‍ വീണ്ടും നേതാവിന്റെ വീട്ടിലെത്തി. കൈക്കൂലിയുടെ ആദ്യഗഡുവായ 1,500 രൂപയും നല്‍കി. ബാക്കി തുക ജോലിയ്‌ക്ക്‌ കയറിയശേഷം നല്‍കിയാല്‍ മതിയെന്ന്‌ നേതാവ്‌ പറഞ്ഞു. ഈ വിവരം രഹസ്യമാക്കിവയ്‌ക്കണമെന്നും ഉപദേശിച്ചു. പണം കൊടുത്ത്‌ രണ്ടാംദിവസം ജോലി കിട്ടി.
പമ്പ്‌ ഓപ്പറേറ്റര്‍മാരുടെ 1379 ഒഴിവുകള്‍ നികത്താനുള്ള പിഎസ്‌സി ലിസ്‌റ്റ്‌ നിലനില്‍ക്കെയാണ്‌ ജല അതോറിറ്റിയില്‍ കൈക്കൂലി നിയമനം തുടരുന്നത്‌. കൈക്കൂലി വാങ്ങി താല്‍ക്കാലിക ജീവനക്കാരെ കുത്തിനിറയ്‌ക്കുന്നതു കൊണ്ട്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ കിട്ടേണ്ട നിയമനം നീളുകയാണ്‌. 300 ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകള്‍ക്കും 2250 പമ്പ്‌ ഹൗസുകള്‍ക്കുമായി 6000ത്തോളം പമ്പ്‌ ഓപ്പറേറ്റര്‍മാരുടെ തസ്‌തികകളാണ്‌ ജല അതോറിറ്റിയിലുള്ളത്‌. നിലവില്‍ 1379 തസ്‌തികകളിലെ ഒഴിവുകള്‍ ജല അതോറിറ്റി തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.
2009 നവംബറില്‍ നിലവില്‍ വന്ന റാങ്ക്‌ ലിസ്‌റ്റില്‍ നിന്ന്‌ 631 പേരെ നിയമിച്ചു. ഇതില്‍ 122 പേര്‍ ജോലി സ്വീകരിച്ചില്ല. അതായത്‌ ഇപ്പോള്‍ ജല അതോറിറ്റിയില്‍ 870 പമ്പ്‌ ഓപ്പറേറ്റര്‍മാരുടെ ഒഴിവുകളുണ്ടെന്ന്‌ വ്യക്‌തം. ഈ ഒഴിവുകള്‍ റാങ്ക്‌ ലിസ്‌റ്റില്‍ നിന്ന്‌ നികത്തേണ്ടതാണ്‌. എന്നാല്‍ അതുണ്ടായില്ല. പകരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ നേതാക്കള്‍ കൈക്കൂലി വാങ്ങി നല്‍കുന്ന ശുപാര്‍ശയ്‌ക്കനുസരിച്ച്‌ ജല അതോറിറ്റി ഉദ്യോഗസ്‌ഥര്‍ താല്‍ക്കാലിക നിയമനം തുടരുകയാണ്‌. അര്‍ഹതപ്പെട്ട തൊഴിലില്ലാത്തവരാണ്‌ ഈ അഴിമതിയില്‍ ബലിയാടാകുന്നത്‌.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies