പത്തനംതിട്ട: എരുമേലി പ്ലാപ്പള്ളിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 21 പേര്‍ക്കു പരുക്ക്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്.രാവിലെ പതിനൊന്നേ കാലോടെയായിരുന്നു അപകടം. അമിതവേഗത്തില്‍ വന്ന മിനിബസ് ഓട്ടോയിലിടിച്ച ശേഷം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. പരുക്കേറ്റവരെ എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ നാലുപേര്‍ മരിച്ചുവെന്ന് ആയിരുന്നു ആദ്യ റിപ്പോര്‍ട്ട്. തീര്‍ഥാടകരാരും മരിച്ചിട്ടി ല്ലെന്നും ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുയായിരുന്നു വെന്നും കോട്ടയം എസ്പി രാജഗോപാല്‍ അറിയിച്ചു.
Discussion about this post