കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ പൂക്കളം കോഴിക്കോട് ഒരുങ്ങി. മാനവമൈത്രി എന്ന സന്ദേശവുമായി സ്‌നേഹപ്പൂക്കളം എന്ന ഈ വമ്പന്‍ പൂക്കളമൊരുക്കിയത് രണ്ടു മണിക്കൂര്‍ എട്ടു മിനിട്ടു കൊണ്ടാണ്. രാവിലെ 10.30 മുതലാണ് പൂക്കളം ഇടാന്‍ തുടങ്ങിയത്. ഏഴു വന്‍കരകളെ പ്രതിനിധീകരിച്ച് ഏഴുതരത്തിലുള്ള പൂക്കള്‍ കൊണ്ടാണ് പൂക്കളം ഇട്ടത്. ഗിന്നസ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധികള്‍ എന്നിവരും പൂക്കളം വിലയിരുത്താനെത്തിയിരുന്നു.നൂറു ടീമുകള്‍ ചേര്‍ന്നു 17,662 ചതുരശ്ര അടിയിലാണു പൂക്കളം ഒരുക്കിയത്. പൂക്കളത്തിനായി തോവാളയില്‍ നിന്ന് 14,500 കിലോ പൂക്കളാണു കൊണ്ടുവന്നത്. 30 ചിത്രകലാ അധ്യാപകരുടെ മേല്‍നോട്ടത്തിലാണു പൂക്കളം ഒരുക്കിയത്.
Discussion about this post