തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്ലാന്റിലെ മാലിന്യങ്ങള്‍ മണ്ണിട്ടുമൂടാനുള്ള ശ്രമം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. രാവിലെയാണ് പ്ലാന്റിനുള്ളിലെ മാലിന്യം മണ്ണിട്ടുമൂടാന്‍ ശ്രമം നടക്കുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ഇത് തടയുകയായിരുന്നു.
ജെസിബി ഉപയോഗിച്ചാണ് മാലിന്യം മണ്ണിട്ടുമൂടാന്‍ ശ്രമിച്ചത്. പ്ലാന്റിലെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി ഇന്നലെ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. 14 ന് കമ്മീഷന്‍ പ്ലാന്റ് സന്ദര്‍ശിക്കാനും ഇരിക്കുകയാണ്. കമ്മീഷന്റെ സന്ദര്‍ശനം മുന്‍നിര്‍ത്തി പ്ലാന്റ് യാതൊരു പരിസ്ഥിതി പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കാനാണ് മാലിന്യം മണ്ണിട്ടുമൂടാന്‍ ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ആരോപിക്കുന്നു. മാലിന്യനിക്ഷേപം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്ലാന്റ് വിളപ്പില്‍ പഞ്ചായത്ത് പൂട്ടിയിട്ടിരിക്കുകയാണ്.
Discussion about this post