തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തു അല്ലെന്നു സൂചന. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഇലക്‌ട്രോണിക് ഉപകരണമാണു പൊട്ടിത്തെറിച്ചതെന്നാണു സൂചന. തകരാറുമൂലം അന്തരീക്ഷത്തില്‍ നിന്ന് താഴെ വീണ് പൊട്ടിയതാകാമെന്നു സംശയിക്കുന്നു.. കാലാവസ്ഥാ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.ജെ.ജോസ് അറിയിച്ചു.
പതിനൊന്നരയോടെയാണ് വിമാനത്താവളത്തിനു സമീപത്തെ വീടിനു മുമ്പില്‍ ഒരു പാഴ്‌സല്‍ പാക്കറ്റ് പൊട്ടിത്തെറിച്ചത്. ഇതു വീര്യമേറിയ സ്‌ഫോടക വസ്തു ആണെന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ടു മണിക്കൂര്‍ പണിപ്പെട്ടാണ് വസ്തു നിര്‍വീര്യമാക്കിയത്.
Discussion about this post