തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ചാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കത്തില്‍ തീരുമാനം എടുക്കരുതെന്ന് പാര്‍ട്ടി നേതൃത്വം വി.എസ്സിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കേവലം എഫ്.ഐ.ആര്‍ മാത്രമാണ് തയാറായിട്ടുള്ളതെന്ന് നേതൃത്വം വി.എസ്സിനോട് വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയുമായും വി.എസ് ആശയവിനിമയം നടത്തി. യെച്ചൂരിയും രാജി ആവശ്യം തള്ളിയിട്ടുണ്ട്.
Discussion about this post