കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് (എം) വീണ്ടും സമരത്തിന്. മുല്ലപ്പെരിയാര്‍ സംയുക്ത സമരസമിതി മറ്റന്നാള്‍ പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹര്‍ത്താലിനു കേരള കോണ്‍ഗ്രസ്(എം) ധാര്‍മിക പിന്തുണ നല്‍കും. ജോസ് കെ.മാണി എംപിയുടെ അധ്യക്ഷതയില്‍ കോട്ടയത്തു ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയുടെ യോഗത്തിലാണു തീരൂമാനം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണു നടപടിയെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ മാസം 15മുതല്‍ മുല്ലപ്പെരിയാര്‍ സമരം കേരള കോണ്‍ഗ്രസ് (എം)താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി പറഞ്ഞ ഒരു മാസത്തെ സമയം അവസാനിച്ച സാഹചര്യത്തിലാണു കേരള കോണ്‍ഗ്രസ്(എം) വീണ്ടും സമരരംഗത്തെത്തുന്നത്.
Discussion about this post