തിരുവില്വാമല: ഭക്തിയുടെ നിറവില്‍ തിരുവില്വാമല ഭദ്രകാളി ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മകരച്ചൊവ്വ ദിവസമായ ഇന്നലെ രാവിലെ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. 8.30ന് മേല്‍ശാന്തി പൊങ്കാല അടുപ്പില്‍ തീ കത്തിച്ചു. തുടര്‍ന്ന് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്ന മറ്റു അടുപ്പുകളിലേക്കും തീ പകര്‍ന്നു. പൊങ്കാല പ്രമാണിച്ച് ക്ഷേത്രത്തില്‍ രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. 11.30ന് അന്നദാനവും വൈകിട്ട് നാലിന് വിളക്കുപൂജ, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല തുടങ്ങിയവയും ഉണ്ടായിരുന്നു.
Discussion about this post