കൊച്ചി: ഇന്ത്യന്‍ തീരസംരക്ഷണസേന പുറത്തിറക്കിയ അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പലായ റാണി അബാക്ക വിശാഖപട്ടണത്ത് ഇന്നലെ (ജനുവരി 20ന്) നീരണിഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം രാജ്യരക്ഷാമന്ത്രി എം.എം.പല്ലം രാജു നിര്‍വഹിച്ചു. വൈസ് അഡ്മിറല്‍ അനില്‍ ചോപ്ര, വൈസ് അഡ്മിറല്‍ എം.പി മുരളീധരന്‍ തുടങ്ങിവര്‍ പങ്കെടുത്തു. ഇന്ത്യയിലെ ആദ്യവനിതാ സ്വാതന്ത്ര്യസമര സേനാനിയായ ‘റാണി അബാക്ക മഹാദേവി’യുടെ പേരില്‍ നിന്നാണ് കപ്പലിന് പേര് സ്വീകരിച്ചിട്ടുള്ളത്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്യാഡാണ് കപ്പല്‍ നിര്‍മ്മിച്ചത്.
Discussion about this post