തിരുവനന്തപുരം : ആനയറ കല്ലുംമൂട് ശ്രീ പഞ്ചമിദേവീക്ഷേത്രത്തിലെ അശ്വതിമഹോത്സവം ജനുവരി 25 മുതല്‍ 31 വരെ ആഘോഷിക്കും. 25ന് രാവിലെ 6ന് കൊടിമര ഘോഷയാത്ര. 9.15നും 9.46നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രതന്ത്രി നീലിമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകുന്നേരും 5.30ന് ഭജന, രാത്രി 7.30ന് പഞ്ചമിതീര്‍ത്ഥം സിഡിയുടെ പ്രകാശനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വ്വഹിക്കും. എം.എ വഹിദ് എംഎല്‍എ സിഡി ഏറ്റുവാങ്ങും. കൗണ്‍സിലര്‍മാരായ പി.കെ. ഗോപകുമാര്‍, ബി.എസ്. ശ്രുതി, പി. അശോക്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീത വിസ്മയം 8.30ന് പുഷ്പാഭിഷേകം. 26ന് രാത്രി 8ന് പുഷ്പാഭിഷേകം, 9ന് സര്‍പ്പബലി, 9.30ന് വോഡഫോണ്‍ കോമഡിസ്റ്റാര്‍സിന്റെ ചിരിഗമപതനിസ. 27ന് വൈകുന്നേരം 7ന് ഭക്തിഗാനസുധ, രാത്രി 8ന് പുഷ്പാഭിഷേകം, 9.30ന് പിന്നണിഗായിക ജ്യോതിമേനോന്‍ നയിക്കുന്ന ഗാനമേള. 28ന് രാവിലെ 10ന് ഉത്സവ ബലിദര്‍ശനം, വൈകുന്നേരം 7ന് ഭക്തിഗാനമേള, 8ന് പുഷ്പാഭിഷേകം. 29ന് വൈകുന്നേരം 5ന് താലപ്പൊലി, രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 30ന് രാവിലെ 10ന് പൊങ്കാല, ഉച്ചയ്ക്കുശേഷം 2.30ന് വലിയകാണിക്ക, 3ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 8ന് കൊടിയിറക്കം. 31ന് രാവിലെ 8ന് കളഭ കലശപൂജ, ബ്രഹ്മ കളഭാഭിഷേകം, രാത്രി 8ന് ഭദ്രകാളി നടയില്‍ ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും. ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12ന് ഉത്സവസദ്യയും ഉണ്ടായിരിക്കും.
Discussion about this post