ഷൊര്‍ണൂര്‍: സ്വാമി വിവേകാനന്ദന്റെ സ്മാരകം മനസ്സുകളിലാണ് സ്ഥാപിക്കേണ്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ഷൊര്‍ണൂരില്‍ വിവേകാനന്ദ ദാര്‍ശനിക സമാജം നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതത്തോട് ചേര്‍ത്ത് നിര്‍ത്തി വ്യാഖ്യാനിക്കേണ്ട വ്യക്തിത്വമല്ല സ്വാമിയുടേത്. ലോക മത സമ്മേളനത്തില്‍ വിവേകാനന്ദന്‍ പങ്കെടുക്കുമ്പോള്‍ അവിടെ ഹിന്ദു മതത്തിന് മറ്റൊരു പ്രതിനിധിയുണ്ടായിരുന്നു. ഉപനിഷദ് ദര്‍ശനങ്ങളാണ് വിവേകാനന്ദന്‍ പ്രകാശധാരയായി പകര്‍ന്നത് – അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ ജയന്തി ആഘോഷ സമിതി ചെയര്‍മാന്‍ പാലാട്ട് മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വിവേകാനന്ദ ദാര്‍ശനിക സമാജം വൈസ് പ്രസിഡന്റ് പ്രൊഫ. എസ്.രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു.
Discussion about this post