കൊച്ചി: ആലുവ ശിവരാത്രി ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി മുനിസിപ്പാലിറ്റിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കി. ശിവരാത്രി ദിവസമുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കണമെന്നും താല്‍ക്കാലിക നടപ്പാലം സംബന്ധിച്ച് വിവരം നല്‍കണമെന്നും ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
Discussion about this post