തിരുവനന്തപുരം: ആരോഗ്യത്തിന്റെ ഭാരതീയ പാരമ്പര്യം അനാവരണംചെയ്യുന്ന പ്രദര്‍ശനത്തിന് അനന്തപുരിയില്‍ കളമൊരുങ്ങി. കനകക്കുന്നില്‍ 50000-ത്തിലധികം ചതുരശ്രയടി വരുന്ന പ്രദര്‍ശനനഗരിയില്‍ 350 സ്റ്റാളുകളിലായി സജ്ജീകരിക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനം ഫിബ്രവരി 9 മുതല്‍ 14 വരെ നടക്കും. കേന്ദ്ര ആയുഷ്‌വകുപ്പിന്റെ കീഴിലുള്ള ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോ, യോഗ, പ്രകൃതിചികിത്സാ ഗവേഷണ സ്ഥാപനങ്ങള്‍ ഒരുക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനമാണ് ആരോഗ്യ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. അതോടൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമുള്ള 17 ആയുര്‍വേദ കോളേജുകളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ആധികാരികത ഉറപ്പിക്കുന്നു. പുരാതനകാലത്ത് രോഗചികിത്സയ്ക്കായി ഉപയോഗിച്ചിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ടായിരിക്കും.
വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ ആയുഷ് ക്ലിനിക്കുകള്‍ പ്രദര്‍ശനനഗരിയില്‍ രാവിലെ 9 മുതല്‍ 6 വരെ പ്രവര്‍ത്തിക്കും. വിപുലമായ ഫുഡ്‌കോര്‍ട്ടും സജ്ജീകരിക്കും.
ആറു ദിവസം നീണ്ടുനില്‍ക്കുന്ന ആയുര്‍വേദ ഉത്സവത്തിന്റെ ഭാഗമായി നിശാഗന്ധിയിലെ തുറന്ന സ്റ്റേഡിയം പൂര്‍ണമായും ശീതീകരിച്ച വിശാലമായ ഹാളാക്കി മാറ്റിയിട്ടുണ്ട്. ആയുര്‍വേദ മരുന്നുകളുടെയും സൗന്ദര്യവര്‍ധക ഉപകരണങ്ങളുടെയും മറ്റ് ആയുര്‍വേദ പുസ്തകങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. ആയുഷ് സംഘടിപ്പിക്കുന്ന സൗജന്യ പരിശോധനാ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആയുര്‍വേദരംഗത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ചികിത്സ ഉപയോഗപ്പെടുത്താവുന്നതാണ്.
Discussion about this post