ചെറുകോല്‍പ്പുഴ: ഈശ്വരചൈതന്യം ഓരോരുത്തരുടെയും ഉള്ളില്‍ ആണെന്ന് ചാലക്കുടി ഗായത്രി ആശ്രമ മഠാധിപതി സ്വാമി സച്ചിദാനന്ദ. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്ഷേത്രഉല്‍സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതുകൊണ്ട് ഈശ്വരനെ അറിയാന്‍ കഴിയില്ല. സത്യത്തെ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നവര്‍ക്ക് ഈശ്വരചൈതന്യത്തിലേക്കെത്താം. ആധുനികയുഗത്തില്‍ ഗുരുക്കന്മാരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത വേണം. ഇന്നത്തെ പല ഗുരുക്കന്മാര്‍ക്കും ശിഷ്യന്മാരുടെ സ്വത്തിനോടുമാത്രമാണ് ആഭിമുഖ്യം – അദ്ദേഹം പറഞ്ഞു.
കാലാതീതമായ സനാതന ധര്‍മ്മത്തെ മനുഷ്യജിവിതത്തിലേക്ക് സ്വാംശീകരിച്ചത് ഋഷിവര്യന്മാരാണ്. ഋഷീശ്വരന്‍മാരാണ് ഭാരതപാരമ്പര്യത്തിന്റെ ശക്തി -അദ്ദേഹം പറഞ്ഞു.
Discussion about this post