പീരുമേട്: പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ മാര്‍ച്ച് 31ന് മുമ്പ് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ദുരന്തസ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരില്‍നിന്ന് തെളിവെടുത്തു.
9, 10 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിനു ശേഷം തെളിവ് നല്‍കിയവരുടെ വാദം കേള്‍ക്കും. ഇതുവരെ 27 സിറ്റിങ്ങുകളില്‍ 35 പേരില്‍നിന്ന് തെളിവെടുപ്പ് നടത്തിയെന്നും 111 രേഖകള്‍ പരിശോധിച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post