പന്തളം: നന്ദനാര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ഇന്നു മുതല്‍ 18 വരെ വിവിധ കരകളില്‍ പറയ്‌ക്കെഴുന്നള്ളിപ്പ് നടക്കും. 19നു പുലര്‍ച്ചെ അഞ്ചിന് പ്രഭാതഭേരി, 6.30ന് ഉഷപൂജ, എട്ടു മുതല്‍ ഭാഗവതപാരായണം എന്നിവ നടക്കും. രാത്രി ഏഴിന് നടക്കുന്ന മതസാംസ്‌കാരികസമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. റ്റി. എന്‍. പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിതരണം ചെയ്യും. രാത്രി പത്തു മുതല്‍ ഫാക് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചൊല്ലിയാട്ടവും ഉണ്ടാകും. 20നു പുലര്‍ച്ചെ അഞ്ചിന് പ്രഭാതഭേരി, ഗണപതിഹോമം, 5.30ന് ഹരിനാമകീര്‍ത്തനം, 6.30ന് പ്രഭാതപൂജ, എട്ട് മുതല്‍ ഭാഗവതപാരായണം. വൈകുന്നേരം 5.30 മുതല്‍ എതിരേല്പ്, രാത്രി ഏഴിന് ദീപാരാധന, ദീപക്കാഴ്ച. 7.30 മുതല്‍ സേവ, രാത്രി പത്തു മുതല്‍ നൃത്തസന്ധ്യ, രാത്രി 1.30 മുതല്‍ നാടകം എന്നിവയാണ് പരിപാടികള്‍.
Discussion about this post