പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടു. ആധുനിക സാങ്കേതിക വിദ്യയോടെയുള്ള കോച്ച് ഫാക്ടറി ആണു കഞ്ചിക്കോട്ട് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറിക്കു പുറമെ നിരവധി പദ്ധതികള്‍ കഞ്ചിക്കോട്ടു കൊണ്ടു വരുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ട്രെയിനില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ദിനേഷ് ത്രിവേദി പറഞ്ഞു. അതിനായി വനിതാ പൊലീസിനെ വിന്യസിക്കും. റയില്‍വേ പൊലീസിന്റെ പ്രത്യേക സേനയ്ക്ക് സുരക്ഷാ ചുമതല നല്‍കും. കേന്ദ്ര റയില്‍വേ സഹമന്ത്രി കെ.എച്ച്.മുനിയപ്പ, റയില്‍വേയുടെ ചുമതലയുള്ള സംസ്ഥാനത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.
Discussion about this post