തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലായ ‘എന്റിക ലെക്‌സി’യിലെ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതുമായിബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ പ്രതിനിധി സംഘം ഡിജിപി ജേക്കബ് പുന്നൂസുമായി ചര്‍ച്ച നടത്തി. വെടിവെപ്പ് നടന്നത് ഇന്ത്യന്‍ അതിര്‍ത്തിയിലാണെന്നും നിയമനടപടികള്‍ സുതാര്യമായിരിക്കുമെന്നും ഡിജിപി പ്രതിനിധി സംഘത്തെ അറിയിച്ചു രണ്ട് അഡ്മിറലുകള്‍ ഉള്‍പ്പെടെ ആറംഗസംഘമാണ് തിരുവനന്തപുരത്ത് എത്തിയത്.
അതിനിടെ ബ്യാങ്ക് ഗാരന്റി നല്‍കിയാല്‍ കപ്പലിന് തുറമുഖം വിട്ടുപോകാമെന്ന് കോടതി നിര്‍ദേശിച്ചു. 25 ലക്ഷം രൂപയാണ് കപ്പലുടമകള്‍ കെട്ടിവേക്കേണ്ടത്. തുറമുഖം വിട്ടുപോകാന്‍ കപ്പലിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മരിച്ച ജെലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഇതിനിടെ ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സ്റ്റഫന്‍ ദി മസ്തൂര കേരളത്തിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഡിജിപിയുമായും ചര്‍ച്ച നടത്തിയേക്കും.
Discussion about this post