തിരുവനന്തപുരം: കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ടം 2015 ജൂണില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനായി മുഖ്യമന്ത്രി ചെയര്‍മാനായി കമ്പനി രൂപവത്കരിക്കും. മൂന്നു മാസത്തിനകം പദ്ധതിയെക്കുറിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കും. മോണോ റെയില്‍ പദ്ധതിയുടെ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് ചര്‍ച്ചയില്‍ ഇ ശ്രീധരന്‍ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.
Discussion about this post