Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home പാദപൂജ

പ്രണവസ്വരൂപനായ ഗുരുനാഥന്‍

by Punnyabhumi Desk
Feb 29, 2012, 11:30 pm IST
in പാദപൂജ

സ്വാമി സത്യാനന്ദ സരസ്വതി
ഈശ്വരന്റെ സ്വഭാവത്തെയും പ്രഭാവത്തെയും വിശദീകരിക്കുന്ന ശബ്ദബീജമാകുന്നു പ്രണവം. പ്രകര്‍ഷേണ നവംനവങ്ങളായതിനെ സൃഷ്ടിക്കുന്ന അറിവിന്റെ സ്വരൂപമായതുകൊണ്ടും ”പ്രനവം” (പ്രണവം) എന്നറിയപ്പെടുന്നു. ”സൃഷ്ടിസ്ഥിതിലയാവസ്ഥകളെ പലതരത്തില്‍ പറയുന്നുണ്ടു മക്കളെ, പ്രപഞ്ചത്തിന്റെ അടിസ്ഥാനം  ഞാന്‍ തന്നെയാണ്. പ്രണവസ്വരൂപവും ഞാന്‍ തന്നെ” എന്നു കിളവി (ലോകജനനിയായ രാജരാജേശ്വരി) പറഞ്ഞിട്ടുണ്ട്.

പ്രണവസ്വരൂപം
പ്രണവം അഥവാ ഓങ്കാരമെന്ന് അധ്യാത്മശാസ്ത്രത്തില്‍ പ്രസിദ്ധമായ തത്ത്വം സര്‍വശബ്ദവ്യാപിത്വമുള്ളതാകുന്നു. പര, പശ്യന്തി, മധ്യമ, വൈഖരി, എന്നിങ്ങനെ നാലുതലങ്ങളില്‍ വ്യാപരിക്കുന്ന ശബ്ദമാണത്. ജന്തുക്കളുടെ ശബ്ദവും വിവിധതരത്തിലുള്ള പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും വിവിധതരം വൃക്ഷങ്ങളിലെ മര്‍മരശബ്ദങ്ങളും മനുഷ്യസമൂഹത്തിന്റെ പലതരം സങ്കല്പങ്ങളിലും ഭാഷകളിലും ധ്വനിക്കുന്ന ശബ്ദങ്ങളും എല്ലാ ശരീരങ്ങളിലും ജീവന്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അനാഹതധ്വനിയും ഒന്നായിച്ചേര്‍ന്ന് ലയിക്കുമ്പോഴുള്ള തത്ത്വമാണ് പ്രണവം. അതില്‍ച്ചെന്നു ലയിക്കാത്ത ശബ്ദങ്ങളില്ല. സര്‍വശബ്ദങ്ങളുടെ ഉല്പത്തിയും പ്രണവത്തില്‍ നിന്നുതന്നെ. പ്രണവം ജ്ഞാനസ്വരൂപം തന്നെയാണ്. പ്രകൃതിയുടെ സൃഷ്ടിസ്ഥിതിലയ ഭാവങ്ങളിലും അനന്തകോടി ജീവരാശികളിലും പ്രകടമാകുന്നത് പ്രണവമാണ്. മനുഷ്യനില്‍ ചിന്തവികസിച്ച് ശബ്ദരൂപമായി (വൈഖരി) അനുഭവപ്പെടുന്നതും പ്രണവം തന്നെ.

ചിന്തയില്ലെങ്കില്‍ രൂപമോ ശബ്ദമോ ഉണ്ടാകുന്നില്ല. സര്‍വരൂപങ്ങളുടെ സൃഷ്ടിയും അവയുടെ നാമങ്ങളും ചിന്തയില്‍നിന്നുണ്ടായി ചിന്തയില്‍ക്കൂടി വളര്‍ന്ന് ചിന്തയില്‍നിലനിന്ന് ചിന്തയില്‍ത്തന്നെ ലയിക്കുന്നു. ചിന്തയിലൂടെ നാമരൂപങ്ങളുണ്ടാകുന്നത് സൃഷ്ടിയും ചിന്തയില്‍തന്നെ നിലനില്‍ക്കുന്നത് സ്ഥിതിയും ചിന്തയില്‍ ലയിക്കുന്നത് സംഹാരവുമാണ്. ഉറങ്ങുമ്പോള്‍ താത്കാലികമായി സംഭവിക്കുന്ന ലയത്തെയാണ് ദിനപ്രളയമെന്ന് അധ്യാത്മശാസ്ത്രം രേഖപ്പെടുത്തിയിട്ടുള്ളത്. സൃഷ്ടി, സ്ഥിതി, ലയം, ഇവ മൂന്നും സംഭവിക്കുന്നത് ജീവനിലാണ്. സഗുണാത്മകമായ ജീവനില്‍ ഗുണത്തിനടിസ്ഥാനമായ നാമരൂപങ്ങള്‍ ലയിക്കുമ്പോളുണ്ടാകുന്ന സ്വസ്ഥഭാവം ആത്മസ്വരൂപമാണ്. ഈ ആത്മസ്വരൂപത്തെത്തന്നെയാണ് പ്രണവമെന്നു പറയുന്നതും. ഇങ്ങനെ പ്രണവത്തിന് ഓങ്കാരം, ജ്ഞാനം, ആത്മാവ് എന്നിപ്രകാരം വിവിധപേരുകളുണ്ട്.

വൈഖരീരൂപത്തില്‍ വ്യാപരിക്കുന്ന ബാഹ്യശബ്ദചലനം ബുദ്ധിയില്‍ ലയിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതാണ് മദ്ധ്യമ. ബുദ്ധിയുടെ മണ്ഡലത്തില്‍നിന്ന് മനസ്സിലേക്കെത്തുമ്പോള്‍ പശ്യന്തിയും അവിടെനിന്ന് മൂലാധാരമെന്ന് യോഗശാസ്ത്രം വ്യക്തമാക്കുന്ന മണ്ഡലത്തിലെത്തുമ്പോള്‍ പരയെന്നും വിളിക്കുന്നു.  നാലാംപാദമായ പര ശബ്ദങ്ങളുടെ ലയംകൊണ്ടുസംഭവിക്കുന്ന ഏകത്വത്തെ അഥവാ അറിവിനെ വികസിപ്പിക്കുന്നു. നാലുപാദങ്ങളിലായി വ്യാഖ്യാനിക്കുന്ന പ്രണവസ്വരൂപം സ്ഥൂലപ്രപഞ്ചത്തില്‍ തുടങ്ങി നാലാംപാദത്തിലെത്തുമ്പോള്‍ അദൃശ്യമായ പദവിയില്‍ വിലയിക്കുന്നു. സ്ഥൂലം, സൂക്ഷ്മം, കാരണം, തുര്യം; അകാരം, ഉകാരം, മകാരം, അമാത്ര എന്നീ നന്നാലു പാദങ്ങളില്‍ അകാരം സ്ഥൂലത്തെയും ഉകാരം സൂക്ഷ്മത്തെയും മകാരം കാരണശരീരത്തെയും അമാത്ര ഈ മൂന്നിന്റെയും ലയഭാവത്തെയും കാണിക്കുന്നു.

ഓങ്കാരത്തിന് സര്‍വശബ്ദവ്യാപകത്വമുള്ളതുപോലെ ശബ്ദമയത്വവുമുണ്ട്. ഈശ്വരന് സര്‍വപ്രപഞ്ചവ്യാപകത്വവും ജഗന്മയത്വവുമുണ്ട്. ശബ്ദസ്വരൂപത്തിന് സ്വരവും വ്യജ്ഞനവും കൂടിച്ചേര്‍ന്ന ബന്ധമാണുള്ളത്. അതേപോലെ ആത്മാവും അനാത്മാവും കൂടിച്ചേര്‍ന്നതാണ് പ്രപഞ്ചം. സ്ഥൂലമെന്ന് നേരത്തേപറഞ്ഞ അകാരത്തെ അദൈ്വതമായും ഉകാരത്തെ ദൈ്വതമായും സങ്കല്പിക്കാറുണ്ട്. മകാരം ഇവ രണ്ടും കൂടിച്ചേര്‍ന്നതാണ്. ഇങ്ങനെ അദൈ്വതം അഥവാ അകാരം ആത്മാവിനും ഉകാരം അനാത്മാവിനും ഇവരണ്ടും കൂടിച്ചേര്‍ന്ന ആത്മാനാത്മബന്ധത്തിന് മകാരവും സംജ്ഞകളായിത്തീരുന്നു.

ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയഭാവങ്ങളെ വിശദീകരിക്കുന്നതിനും ആത്മസ്വരൂപം വ്യക്തമാക്കുന്നതിനും വേണ്ടി പല രൂപത്തില്‍ നാദസ്വരൂപമായ പ്രണവത്തിലൂടെ പ്രപഞ്ചപഠനവും ആത്മപഠനവും ഒരേപോലെ ഋഷിമാര്‍ നിര്‍വഹിക്കുന്നു. ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയഭാവങ്ങളിലൂടെ പരമ്പരയായുണ്ടാകുന്ന പ്രപഞ്ചസൃഷ്ടി പ്രണവസ്വരൂപമായി കല്പിക്കുമ്പോള്‍ അകാരം സൃഷ്ടിയേയും, ഉകാരം സ്ഥിതിയേയും, മകാരം പ്രളയത്തേയും സൂചിപ്പിക്കുന്നു. സൃഷ്ടിക്ക് ഇന്ദ്രിയബന്ധമുള്ള ജാഗ്രദവസ്ഥയുള്ളതുകൊണ്ട് അകാരത്തെ ജാഗ്രത്തായും ഉകാരത്തെ സ്വപ്നമായും മകാരത്തെ സുഷുപ്തിയായും കണക്കാക്കാവുന്നതാണ്.

ഗുണങ്ങളെ ആസ്പദമാക്കി പ്രണവനിരൂപണം നടത്തുമ്പോള്‍ തമസ്, രജസ്, സത്വം, ഗുണാതീതം, എന്നിങ്ങനെയും യോഗത്തെ അടിസ്ഥാനമാക്കി പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിപ്രകാരവും മഹാവാക്യങ്ങളെ അടിസ്ഥാനമാക്കി തത്ത്വമസി, പ്രജ്ഞാനംബ്രഹ്മ, അയമാത്മാബ്രഹ്മ, അഹംബ്രഹ്മാസ്മി എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഈ പ്രണവവാക്യങ്ങളുടെ അര്‍ഥനിരൂപണത്തിലൂടെ അവയെത്തിന്നെ യഥാക്രമം ശ്രവണവാക്യം, മനനവാക്യം, ഉപാസനാവാക്യം, അനുഭൂതിവാക്യം എന്നിപ്രകാരവും ചര്‍ച്ചചെയ്യാം. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയഭാവങ്ങളെയും നാലാംപാദമായ ബ്രഹ്മസങ്കല്പത്തെയും അഥവാ പ്രണവത്തെയും ഇങ്ങനെ ക്രമാനുസൃതമായി അറിയേണ്ടതാമ്. പഞ്ചേന്ദ്രിയവിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചയിലൂടെ ഇന്ദ്രിയാതീതമായ അറിവിന്റെ അഥവാ  ആത്മാവിന്റെ അനുഭൂതിമണ്ഡലം വെളിവാക്കുന്നതാണ് മേല്പറഞ്ഞ പ്രണവസിദ്ധാന്തം.

മന്ത്രലയംകൊണ്ട് ലയസമാധിയിലെത്തുന്നതിനുമുമ്പ് ജപത്തെ നാലായി തരംതിരിക്കുന്നു. അവ വാചികം, ഉപാംശു, മാനസികം, സമാധി എന്നിങ്ങനെയാകുന്നു. പ്രണവം ഉപാസനാക്രമത്തെ ആസ്പദമാക്കി താത്വികം, യൗഗികം, വൈദികം, നിര്‍ബീജം എന്നിപ്രകാരമാണ്. പ്രാണന്റെ പ്രവര്‍ത്തനസ്വഭാവത്തെ ശ്രദ്ധിക്കുമ്പോള്‍ വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുര്യന്‍ എന്നിങ്ങനെയും പ്രണവത്തിനു നാലുവകഭേദങ്ങള്‍ വരുന്നു. ഇവ ഓരോന്നിലും കാണുന്ന നാലാംപാദം ജീവന്റെമുക്താവസ്ഥയെ അനുസരിച്ചുള്ളവയാണ്. സമഷ്ടിസ്വരൂപമായി പ്രണവത്തെ ചിന്തിക്കുമ്പോള്‍ വിരാട്‌സ്വരൂപന്‍ സ്ഥൂലവും (സ്ഥൂലശരീരത്തോടും ചേര്‍ന്നിരിക്കുന്നവന്‍) ഹിരണ്യഗര്‍ഭന്‍ അഥവാ സൂത്രാത്മാവ് സൂക്ഷ്മവും ഈശ്വരന്‍ അവ്യാകൃതവുമായിത്തീരുന്നു. ഇവ മൂന്നും ബ്രഹ്മസങ്കല്പത്തില്‍ വിലയംപ്രാപിക്കുകയും അതുമൂലം അരൂപമാകുകയും ചെയ്യുന്നു. ഇങ്ങനെ പ്രണവസ്വരൂപത്തെ ചതുഷ്പാദത്തിലൂടെ വിശദമാക്കിയിരിക്കുന്നു.

സ്ഥൂലവസ്തുവുമായി ബന്ധപ്പെടുന്ന മനുഷ്യജീവന്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളുടെ വ്യാപ്തി മൂന്നു ശരീരത്തെയും മൂന്നവസ്ഥകളെയും (ജാഗ്രത്, സ്വപ്നം, സുഷുപ്തി) ആശ്രയിച്ചിരിക്കുന്നു. ജീവന്റെ ഉത്തരോത്തരമുള്ള പുരോഗതിയ്ക്ക് അധരശരീരങ്ങളില്‍ നിന്ന് ഉത്തരശരീരങ്ങളിലേക്കുള്ള പ്രയാണം ആവശ്യമാണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. മൂന്ന് പാദങ്ങളിലായി വര്‍ണിച്ചിരിക്കുന്ന ജീവന്റെ അവസ്ഥ പുനര്‍ജന്മത്തനും സുഖദുഃഖാനുഭവങ്ങള്‍ക്കും കാരണമാണെന്നു സമര്‍ഥിക്കാന്‍ വേണ്ടിയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങളെ പലനാമങ്ങളിലും രൂപങ്ങളിലും പാദത്രയമായി ചര്‍ച്ചചെയ്തിരിക്കുന്ന്. യോഗമാര്‍ഗമേതായാലും ദുഃഖനിവാരണമാണ് ലക്ഷ്യം. മേല്‍പ്പറഞ്ഞ പാദത്രയത്തെ തരണംചെയ്താലേ ഇതു സാധ്യമാകൂ. അങ്ങനെ തരണം ചെയ്‌തെത്തുന്ന നാലാംപാദം ജീവന്റെ മുക്താവസ്ഥയെയാണ് കാണിച്ചുതരുന്നത്.

പ്രപഞ്ചത്തെ ജഡമായും ചൈതന്യമായും വേര്‍തിരിച്ചും കൂട്ടിച്ചേര്‍ത്തുമാണീ ചര്‍ച്ച സമാപിക്കുന്നത്. ജഡവസ്തുവിനോട് ചൈതന്യം ബന്ധപ്പെട്ടുണ്ടാകുന്ന സൃഷ്ടിഭേദങ്ങള്‍ കോടാനുകോടിജന്മങ്ങളായി വിവരിച്ചിരിക്കുന്നു. ഇതില്‍ നിന്നുള്ള മുക്തിയെയാണ് ബ്രഹ്മം, ആത്മാവ്, പ്രപഞ്ചം എന്നിങ്ങനെയുള്ള സംജ്ഞകളിലൂടെ ചര്‍ച്ചചെയ്തിരിക്കുന്നത്.

ShareTweetSend

Related News

പാദപൂജ

സമാധ്യവസ്ഥയില്ലാത്ത പൂന്തുറസ്വാമികള്‍

പാദപൂജ

ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

പാദപൂജ

പ്രകൃതിജയം

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies