തിരുവനന്തപുരം: പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ വനിതകള്‍ക്കു 10% സംവരണം ഉറപ്പാക്കാന്‍ റിക്രൂട്ട് ഡ്രൈവ് ആരംഭിക്കുമെന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.
പട്ടികജാതി- വര്‍ഗ- ഗോത്ര വിഭാഗങ്ങള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ മൂന്നു പുതിയ സ്പെഷല്‍ മൊബൈ ല്‍ സ്ക്വാഡുകള്‍ രൂപീകരിക്കും. സിബിഐ മാതൃകയില്‍ സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ രൂപീകരിക്കും. എല്ലാ ജില്ലകളിലും സൈബര്‍ ക്രൈം വിംഗുകള്‍ ആരംഭിക്കും. വനിതകള്‍ക്കെതിരേയുള്ള കുറ്റകൃത്യം കൈകാര്യം ചെയ്യാന്‍ പ്രത്യേക കാള്‍ സെന്ററും സ്വിഫ്റ്റ് റെസ്പോണ്‍സ് ഫോഴ്സും പ്രധാനപ്പെട്ട നഗരസഭകളില്‍ ആരംഭിക്കും.അടിയന്തര സാഹചര്യം നേരിടാന്‍ തിരുവനന്തപുരം നഗരമുള്‍പ്പെടെയുള്ളിടങ്ങളില്‍ സ്വിഫ്റ്റ് ആക്ഷന്‍ ടീം രൂപീകരിക്കും. ജനസൌഹൃദ പോലീസ് സംവിധാനം സംസ്ഥാനത്തു വ്യാപിപ്പിക്കും.
തീരദേശ സുരക്ഷ ദൃഢമാക്കുന്നതിനായി അന്താരാഷ്ട്ര സുരക്ഷാകോഡ് നടപ്പാക്കും. വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളില്‍ ഇതിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിനു മാത്രമായി പ്രത്യേക പോലീസ് സ്റേഷന്‍ സ്ഥാപിക്കും.
ജയിലില്‍ കഴിയുന്നവര്‍ക്കു കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ ആരംഭിക്കും. അഗ്നിശമന സേനയ്ക്കു സ്കൈ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക ഗാഡ്ജറ്റുകള്‍ വാങ്ങും. വിയ്യൂരില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്സ് സ്റ്റേറ്റ് ലെവല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കും. എക്സൈസ് ജീവനക്കാരുടെ ശേഷി ഉയര്‍ത്തുന്നതിനായി എക്സൈസ് അക്കാദമിയെ പ്രവര്‍ത്തന സജ്ജമാക്കും.കുറ്റവാളികളെ നേരിടുന്നതിനായി ദ്രുതകര്‍മസേനയ്ക്കു രൂപം നല്‍കും. ബിവറേജസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഡീഅഡിക്്ഷന്‍ സഹായ സേവനങ്ങള്‍ നല്‍കുന്ന പരിപാടി ആരംഭിക്കും.
Discussion about this post