Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സിപിഎം എംഎല്‍എ ആര്‍.ശെല്‍വരാജ് രാജിവച്ചു

by Punnyabhumi Desk
Mar 9, 2012, 04:11 pm IST
in കേരളം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എംഎല്‍എയും സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗവുമായ ആര്‍.ശെല്‍വരാജ് രാജി വച്ചു. രാജി സ്പീക്കര്‍ ജി.കാര്‍ത്തികേയന് സമര്‍പ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം അടക്കമുള്ള പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി ശെല്‍വരാജ് അറിയിച്ചു. തന്നെയും കുടുംബത്തേയും പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നൂവെന്ന കാരണത്താലാണ് രാജിയെന്ന് രാജിവച്ചശേഷം നെയ്യാറ്റിന്‍കര റെസ്റ് ഹൌസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശെല്‍വരാജ് പറഞ്ഞു. ആര്‍.ശെല്‍വരാജിന്റെ രാജി കേരള രാഷ്ട്രീയത്തില്‍ തന്നെ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. പൊതുവെ വി.എസ് പക്ഷക്കാരനായി അറിയപ്പെടുന്ന ശെല്‍വരാജിന്റെ രാജി സി.പി.എമ്മിനകത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പാറശാലയിലെ സിറ്റിംഗ് എംഎല്‍എയായ ശെല്‍വരാജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. പാറശാല മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഔദ്യോഗിക പക്ഷത്തെ പ്രമുഖനുമായ ആനാവൂര്‍ നാഗപ്പന്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് സിപിഎമ്മിനകത്തെ പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങിയത്. പാറശാലയില്‍ ആനാവൂര്‍ നാഗപ്പന്‍ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അതേസമയം, സിപിഎം വിജയസാധ്യതയില്ലാത്ത സീറ്റ് എന്ന് വിലയിരുത്തിയ നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് ശെല്‍വരാജിനെതിരെയുള്ള പടപ്പുറപ്പാട് സിപിഎമ്മില്‍ തുടങ്ങിയത്. പാറശാലയിലെ പരാജയം അന്വേഷിക്കാന്‍ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിഭാഗീയത തോല്‍വിക്ക് ഇടയായെന്ന റിപ്പോര്‍ട്ട് വന്നതോടെ ശെല്‍വരാജിനൊപ്പം നിന്ന പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വെട്ടിനിരത്തി. ആനാവൂര്‍ നാഗപ്പന്റെ ഈ നിലപാടില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. ശെല്‍വരാജും ആനാവൂര്‍ നാഗപ്പനും തമ്മിലുള്ള പോര് ജില്ലയിലെ സിപിഎമ്മിനകത്തും ചേരിതിരിവ് ഉണ്ടാക്കി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റൈ പൂര്‍ണ പിന്തുണ ആനാവൂര്‍ നാഗപ്പനുണ്ടായിരുന്നു. ഈ വിഷയത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ സിപിഐയിലേക്കും മറ്റ് പാര്‍ട്ടികളിലേക്കും ചേക്കേറി. എന്നിട്ടും ശെല്‍വരാജിനെ വെറുതെ വിടാന്‍ ഔദ്യോഗിക പക്ഷം തയ്യാറായിരുന്നില്ല. തന്നെയും കുടുംബത്തെയും വിഭാഗീയതയുടെ പേരില്‍ തകര്‍ക്കാന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാണിച്ച് ശെല്‍വരാജ് പാര്‍ട്ടി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പ്രശ്നങ്ങള്‍ താത്കാലികമായി പരിഹരിച്ചിരുന്നു. എന്നാല്‍ രാജിവയ്ക്കാനിടയാക്കിയ സാഹചര്യം ഇപ്പോള്‍ എങ്ങനെ ഉണ്ടായിയെന്നുള്ളത് സിപിഎം കേന്ദ്രങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ സ്ഥാനവും രാജിവച്ചെങ്കിലും താന്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് ശെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഡിഎഫിലേക്ക് പോകുകയെന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുകയാണ് തനിക്ക് നല്ലത്. യുഡിഎഫുമായി സന്ധിയില്ലാത്ത സമരമാണ് നടത്തുന്നത്. അത് ഇനിയും തുടരും. തന്റെ പൊതുപ്രവര്‍ത്തനം ഇതേപോലെ തുടരുമെന്നും ശെല്‍വരാജ് പറഞ്ഞു. പാര്‍ട്ടിസമ്മേളനങ്ങള്‍ വ്യക്തികേന്ദ്രീകൃതമായിട്ടാണ് നടന്നതെന്നും ഇത്തരം പ്രവണതകള്‍ തുടരുകയാണെന്നും ശെല്‍വരാജ് പറഞ്ഞു. തന്റെ രാജിയെ പിറവത്തെ ഉപതെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies