കൊല്ലം: കടലില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി. തിരുമുല്ലവാരത്തിന് സമീപത്തുനിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പറയകടവിന് സമീപത്തുനിന്നും മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തി. തീരക്കടലില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളാണ് ഇവയെന്ന് സംശയമുണ്ട്.
അഴുകിയ നിലയിലാണ് രണ്ട് മൃതദേഹങ്ങളും. അതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നീണ്ടകര കോസ്റ്റല്‍ പോലീസാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് ഉണ്ടായ അപകടത്തില്‍പ്പെട്ട കൊല്ലം, പള്ളിത്തോട്ടം തോപ്പില്‍ ഡോണ്‍ ബോസ്‌കോ നഗറില്‍ ബേബിച്ചന്‍ എന്ന ബര്‍ണാഡ് (32), ചവറ കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് (34) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
Discussion about this post