ശബരിമല: മീനമാസപ്പൂജ പൂര്‍ത്തിയാക്കി ശബരിമലനട ഞായറാഴ്ച രാത്രി പത്തിന് അടച്ചുകഴിഞ്ഞാല്‍ കൊടിയേറ്റ് ഉത്സവത്തിനായി 26ന് വൈകീട്ട് അഞ്ചരയ്ക്ക് വീണ്ടും നട തുറക്കും. ഏപ്രില്‍ 5ന് ആറാട്ടൊടെ ഉത്സവം സമാപിക്കും. മാര്‍ച്ച് 27ന് രാവിലെ ഒന്‍പതരയ്ക്കും പത്തിനും ഇടയ്ക്കാണ് കൊടിയേറ്റ്. തന്ത്രി കണ്ഠര് മഹേശ്വരരാണ് കൊടിയേറ്റുന്നത്. 4ന് രാത്രി പത്തിന് ശരംകുത്തിയില്‍ പള്ളിവേട്ട. മീനമാസത്തിലെ ഉത്രം നാളായ 5ന് രാവിലെ 10ന് പമ്പയില്‍ ആറാട്ട് നടക്കും. മൂന്നുമണിയോടെ തിരികെ മലകയറും. പമ്പയില്‍ ഭക്തര്‍ക്ക് പറവഴിപാട് സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.
വിഷു ഉത്സവത്തിനായി 10ന് വൈകീട്ട് അഞ്ചരയ്ക്ക് തുറക്കും. 14ന് പുലര്‍ച്ചെ വിഷുക്കണി ദര്‍ശനം നടക്കും. വിഷു, മേടമാസപ്പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി പത്തിന് നട അടയ്ക്കും. മീനമാസപ്പൂജയുടെ ഭാഗമായി ഞായറാഴ്ച അയ്യപ്പന് സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവയുണ്ട്. വൈകീട്ട് ദീപാരാധനയ്ക്കുശേഷം പടിപൂജയും തുടര്‍ന്ന് പുഷ്പാഭിഷേകവും നടക്കും.
Discussion about this post