കൊല്‍ക്കത്ത: കോല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തം രോഗികളെ പരിഭ്രാന്തിയിലാഴ്ത്തി. എസിയില്‍ നിന്നുണ്ടായ സ്പാര്‍ക്കിംഗ് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രോഗികളെ സുരക്ഷിതരായി പുറത്തെത്തിച്ചതായി അഗ്നിശമനസേന അറിയിച്ചു. കടുത്ത പുകയും മറ്റും ബാധിച്ചിരുന്നെങ്കിലും 30 മിനുട്ടുകള്‍ക്കുള്ളില്‍ തീയണയ്ക്കാനായി. കഴിഞ്ഞ ഡിസംബറില്‍ നഗരത്തിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രോഗികളും നഴ്സുമാരുമടക്കം തൊണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ റഫറല്‍ ആശുപത്രികളില്‍ ഒന്നാണ് എസ്എസ്കെഎം. സംസ്ഥാന ജൂനിയര്‍ ആരോഗ്യമന്ത്രി ചദ്രിമ ഭട്ടാചാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post