ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ചുമര്‍ച്ചിത്രങ്ങളുടെ ശേഖരത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പ്രശസ്ത ചിത്രങ്ങളുടെ പ്രിന്റുകള്‍ പുറത്തിറക്കി. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍ സ്വാമി സന്ദീപാനന്ദഗിരിക്ക് ആദ്യകോപ്പി നല്‍കി ഇതിന്റെ പ്രകാശനം നിര്‍വഹിച്ചു.
ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ അഡ്വ.എം. ജനാര്‍ദനന്‍, എന്‍. രാജു, അഡ്മിനിസ്‌ട്രേറ്റര്‍ കെ. വേണുഗോപാല്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹനദാസ്, വി. മുരളി, കെ.യു. കൃഷ്ണകുമാര്‍, എം. നളിന്‍ബാബു എന്നിവര്‍ സംബന്ധിച്ചു.
വേണുഗോപാലം, പാര്‍വതീസ്വയംവരം, കൃഷ്ണഗോപിക, ഹനുമാന്‍, ശക്തിപഞ്ചാക്ഷരി, വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങി 12 ചിത്രങ്ങളാണ് വിവിധ വലുപ്പത്തില്‍ പ്രിന്റുകളാക്കിയത്.
Discussion about this post