കരുനാഗപ്പള്ളി: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ് സമര്‍പ്പിച്ച ഹര്‍ജി കരുനാഗപ്പള്ളി കോടതി മടക്കി അയച്ചു. പരാതിക്കാരന്റെ വിലാസം ഈ കോടതിയുടെ പരിധിയില്‍ വരാത്തതിനാലാണ് കോടതി ഹര്‍ജി മടക്കിയത്.
സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ തടിയന്റവിട നസീര്‍, അബ്‌ദുള്‍ നാസര്‍ മഅദനിയെ കണ്ടതായി താന്‍ പറഞ്ഞെന്ന പേരില്‍ ബാംഗളൂര്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജമൊഴിയാണെന്ന് ജമാല്‍ മുഹമ്മദ് കരുനാഗപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പറയുന്നത്. നസീറും മഅദനിയുടെ തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല. ബാംഗളൂര്‍ പോലീസ് തന്നെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Discussion about this post