തിരുവനന്തപുരം: എഴുത്തുകാരനും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ.ജയകുമാറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പി.പ്രഭാകരന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ടൂറിസം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് .
1978-ലെ കേരളാ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജയകുമാര്‍. ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണന്‍നായരുടെ മകനായ അദ്ദേഹം കോഴിക്കോട് അസി. ജില്ലാ കലക്ടറായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ഭാര്യ: മീര, രണ്ട് മക്കളുണ്ട്.
Discussion about this post