വണ്ടൂര്‍: വെടിയേറ്റു മരിച്ച എസ്‌ഐ പി.പി വിജയകൃഷ്‌ണന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വിജയകൃഷ്‌ണന്റെ മകനു ജോലി ലഭിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകും.
സംഭവത്തെകുറിച്ചു വിശദമായ അന്വേഷണം നടത്തും. നിലമ്പൂരില്‍ പല സാഹചര്യങ്ങളിലും വ്യാജത്തോക്കുകളുടെ ഉപയോഗം ഉണ്ടായിട്ടുണ്ട് .അനധികൃത തോക്ക് നിര്‍മാണം തടയാന്‍ നടപടി സ്വീകരിക്കും. ഇതിനായി വനംവകുപ്പുമായി ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എസ്‌ഐ വിജയകൃഷ്‌ണന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. നിലമ്പൂര്‍ കാളികാവിനടുത്തു ചോക്കാട് പടയന്താളില്‍ ഇന്നലെയാണ് കാളികാവ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വണ്ടൂര്‍ അമ്പലപ്പടി നന്ദനത്തില്‍ പി.പി. വിജയകൃഷ്‌ണന്‍ (53) കൊല്ലപ്പെട്ടത്. പീഡനക്കേസിലെ പ്രതിയായ മുജീബ്, അറസ്‌റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ എസ്‌ഐയെ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുപയോഗിച്ചു വെടിവച്ചു കൊല്ലുകയായിരുന്നു.
Discussion about this post